ചന്ദ്രചൂഡിന്റെ പുതിയ ബെൻസിന് പ്രത്യേക നമ്പർ കിട്ടാൻ സുപ്രീംകോടതി കത്തെഴുതി

Friday 01 August 2025 1:20 AM IST

ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പുതിയ മെഴ്സിഡസ് ബെൻസ് കാറിന് പ്രത്യേക നമ്പർ കിട്ടാൻ ഡൽഹി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കത്തെഴുതിയിരിക്കുകയാണ് സുപ്രീംകോടതി രജിസ്ട്രാർ. നമ്പർ വേഗം അലോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. 2024 നവംബർ 10നാണ് ചന്ദ്രചൂഡ് റിട്ടയറായത്.