മലെഗാവ് സ്ഫോടന കേസ്: നാൾ വഴി

Friday 01 August 2025 1:22 AM IST

 2008 സെപ്തംബർ 29: മലെഗാവിലെ പള്ളിക്ക് സമീപം ബോംബ് സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു  2008 ഒക്ടോബർ: സംഘപരിവാർ നേതാവായ പ്രഗ്യാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു  2009 ജനുവരി: മഹാരാഷ്ട്ര എ.ടി.എസ് കുറ്റപത്രം സമർപ്പിച്ചു  2011 ഏപ്രിൽ: എൻ.ഐ.എ കേസ് ഏറ്റെടുത്തു  2016: എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു  2018: കേസിന്റെ വിചാരണ ആരംഭിച്ചു. പ്രോസിക്യൂഷൻ 323 സാക്ഷികളെ വിസ്തരിച്ചു. 40 പേരോളം കൂറുമാറി  2025 ഏപ്രിൽ: പ്രത്യേക കോടതിയിൽ അന്തിമവാദം പൂർത്തിയായി. മേയ് എട്ടിന് വിധി പറയുമെന്ന് കോടതി  2025 മേയ് എട്ട്: കേസിൽ വിധി പറയുന്നത് ജൂലായ് 31ലേക്ക് മാറ്റി.  2025 ജൂലായ് 31: കേസിലെ ഏഴ് പ്രതികളെയും മുംബയിലെ എൻ.ഐ.എ പ്രത്യേക കോടതി വെറുതെവിട്ടു