എയർഇന്ത്യാ വിമാനത്തിന് സാങ്കേതിക തകരാർ
Friday 01 August 2025 2:25 AM IST
ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ലണ്ടനിലേക്ക് പറക്കാനൊരുങ്ങിയ എയർഇന്ത്യാ ഡ്രീംലൈനർ വിമാനം യാത്ര റദ്ദാക്കി. ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകും മുമ്പാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം പാർക്കിംഗ് ബേയിലേക്ക് മടങ്ങിയെന്ന് എയർഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യമെന്നും പറഞ്ഞു.