യു.എസിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 25 പേർക്ക് പരിക്ക്
Friday 01 August 2025 6:44 AM IST
വാഷിംഗ്ടൺ: യു.എസിൽ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 25 യാത്രക്കാർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ബുധനാഴ്ച രാത്രി യൂട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. തുടർന്ന് വിമാനം മിനിയപൊലിസിലെ സെന്റ് പോൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.