'എന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുത്തു, കണ്ടാൽ അവളുടെ മുഖത്ത് ഞാൻ ചവിട്ടും, അത്രയ്‌ക്കും മോശം സ്‌ത്രീയാണവർ'
ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നയൻതാര. സംവിധായകൻ വിഗ്നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞതോടെ താരദമ്പതികളുടെ വാർത്തകളറിയാൻ നിരവധിപേരാണ് കാത്തിരിക്കുന്നത്. നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്ന കുടുംബ ചിത്രങ്ങൾക്ക് ലക്ഷക്കണക്കിന് ലൈക്കും കമന്റുകളുമാണ് വരുന്നത്. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് നൃത്ത സംവിധായകനായ പ്രഭുദേവയും നയൻതാരയും തമ്മിൽ പ്രണയത്തിലായിരുന്നു. നിയമപരമായി വിവാഹിതനായിരിക്കെ പ്രഭുദേവ നയൻതാരയെ പ്രണയിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
തുടർന്ന് 2010 സെപ്‌തംബറിലാണ് നയൻതാരയെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് പ്രഭുദേവ പ്രഖ്യാപിച്ചത്. ഭാര്യ ലതയോട് വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത് സിനിമാ മേഖലയെ ആകെ ഇളക്കിമറിച്ചു. ഇതോടെ തന്റെ വിവാഹ ജീവിതം തകരാൻ കാരണം നയൻതാരയാണെന്ന് ലത ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആത്മാർത്ഥനും ദയയുള്ള ഒരു മനുഷ്യനാണ് പ്രഭുദേവ. നയൻതാര അദ്ദേഹത്തെ തട്ടിയെടുത്തു എന്നും ലത ആരോപിച്ചു.
'നിയമപരമായി വിവാഹിതനായ ഒരാൾക്ക് മറ്റൊരു വിവാഹം കഴിക്കാൻ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭർത്താവിനെ എന്നിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച നയൻതാരയെ അറസ്റ്റ് ചെയ്യണം. എവിടെയെങ്കിലും വച്ച് കണ്ടാൽ ഞാൻ അവളുടെ മുഖത്ത് ചവിട്ടും. അത്രയ്‌ക്കും മോശം സ്‌ത്രീയാണ് നയൻതാര '- എന്നാണ് ലത അന്ന് പറഞ്ഞത്.
2010 ജൂലായിലാണ് പ്രഭുദേവയും ലതയും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. എന്നാൽ, പിന്നീട് നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം വഷളാവുകയും ഇവർ തമ്മിൽ പിരിയുകയുമായിരുന്നു. ഇതിന്റെ യഥാർത്ഥ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല.