രാമായണ മാസാചരണം
Saturday 02 August 2025 12:56 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. അസി.പ്രൊഫസർ ഡോ. എ മഞ്ജു അദ്ധ്യക്ഷത വഹിച്ചു. 'രാമായണം എന്ന ഇതിഹാസം' എന്ന വിഷയത്തിൽ സംസ്‌കൃത വിഭാഗം മേധാവി ഡോ. എം. വിജയ് കുമാർ പ്രഭാഷണം നടത്തി. അസി.പ്രൊഫസർ ഡോ. സൗമ്യ ദാസൻ പ്രസംഗിച്ചു. രാമായണ മാസാചരണത്തോടനുബന്ധിച്ചു നടത്തിയ പ്രശ്‌നോത്തരി, പാരായണം മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.