ദേശീയ ചലച്ചിത്ര പുരസ്കാരം,ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ,​ റാണി മുഖർജി നടി. ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം ,​ ഉർവശിക്കും വിജയരാഘവനും പുരസ്കാരം

Friday 01 August 2025 6:40 PM IST

ന്യൂഡൽഹി: 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12ത് ഫെയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ദി കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. 12ത്ത് ഫെയിലാണ് വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിത്. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവെ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. പൂക്കാലത്തിലെ അഭിനയത്തിന് വിജയരാഘവൻ ആണ് മികച്ച സഹനടൻ. പാർക്കിംഗാണ് മികച്ച് തമിഴ് ചിത്രം.

ജി.വി. പ്രകാശ് കുമാർ ആണ് മികച്ച സംഗീത സംവിധായകൻ. അനിമൽ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹർഷ് വർധൻ രാമേശ്വർ അവാർഡിന് അർഹനായി. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുൻ മുരളിയായി മികച്ച എഡിറ്റർ.