ഒമാനിൽ ജോലി നേടാം നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
മികച്ച തൊഴിലവസരവുമായി ഒഡെപെക്. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള ഒഴിവിലേക്ക് ഒഡെപെക് മുഖേന ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ 40ൽ താഴെ പ്രായമുള്ളവർ ആയിരിക്കണം. ഏതെങ്കിലും പ്രമുഖ സ്കൂളിൽ ഓഫീസിൽ എക്സിക്യൂട്ടീവ്, അക്കൗണ്ടിംഗ് എന്നിവയിൽ ചുരുങ്ങിയത് 3 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അപേഷിക്കാം,
ഒഴിവുകൾ 1) കിൻഡർഗാർട്ടൻ ടീച്ചർ (ബിരുദവും മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്) (1 ഒഴിവ്) (വനിതകൾ മാത്രം)
2) കണക്ക് ടീച്ചർ - കണക്കിൽ ബിരുദം / ബിരുദാനന്തര ബിരുദം + ബി. എഡ് (2 ഒഴിവുകൾ)
3) PGT കമ്പ്യൂട്ടർ സയൻസ് - കമ്പ്യൂട്ടർ സയൻസിൽ ബിരുദാന്തര ബിരുദം + ബി. എഡ്. + റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലുള്ള അറിവ് (1 ഒഴിവ്)
4) TGT- Art ഫൈൻ ആർട്സ് ബിരുദം (1 ഒഴിവ്)
6) ഓഫീസ് എക്സിക്യൂട്ടീവ് (വനിതകൾ മാത്രം) (1 ഒഴിവ്)– കൊമേഴ്‌സിൽ ബിരുദം കൂടാതെ മാനേജ്‌മെന്റ് / എച്ച്ആർ എന്നി ഒഴിവിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടാതെ ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും.
താല്പര്യമുള്ളവർ 2025 ഓഗസ്റ്റ് 7 ന് മുൻപ് ബയോഡേറ്റ gm2@odepc.in ഇ-മെയിലിലേക്ക് ൃ അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക . ഫോൺ : 0471-2329440/41/42/45, 77364 96574