കോൺഗ്രസ് പ്രതിഷേധ പ്രകടനം

Friday 01 August 2025 8:40 PM IST

തളിപ്പറമ്പ്: നരേന്ദ്ര മോദിയുടെ ഭരണത്തിൽ ബി.ജെ.പിയും സംഘ പരിവാർ ശക്തികളും നിരന്തരമായി ന്യൂനപക്ഷ വേട്ട നടത്തുന്നതിലും ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയിലും പ്രതിഷേധിച്ച് കെ.പി.സി.സി. ആഹ്വാനമനുസരിച്ചു തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം നടന്ന പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി ടി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എം.എൻ.പൂമംഗലം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് ബ്ലാത്തൂർ ഇ.ടി.രാജീവൻ , കെ.നഫീസബീവി ,രാജീവൻ കപ്പച്ചേരി, എം.വി.പ്രേമരാജൻ, സി വി. സോമനാഥൻ ,വി.രാഹുൽ , സജി ഓതറ,കെ.രമേശൻ.പി.ടി.ജോൺ, പി.ജെ.മാത്യൂ ,പ്രമീള രാജൻ, ഐ.വി.കുഞ്ഞിരാമൻ,ബിജു തടിക്കടവ്, എന്നിവർ പ്രസംഗിച്ചു .എം.വത്സനാരായണൻ , ദീപ രഞ്ജിത്ത്, വി.പി.ഗോപിനാഥൻ, പി.വി.നാണു, മുരളി പുക്കോത്ത് കെ.പ്രഭാകരൻ എന്നിവർ നേതൃത്വം നല്കി.