പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

Friday 01 August 2025 8:42 PM IST

കണ്ണൂ‌‌‌ർ: ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെ കണ്ണൂർ കണ്ണൻ സ്മാരക ഹാളിൽ രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സംഘടനയുടെ സ്ഥാപക നേതാവുമായ കെ.പി സഹദേവനെ സമ്മേളനത്തിൽ ആദരിക്കും.ലേബർ കമ്മിഷൻ നിർദേശിച്ച ശമ്പളപരിഷ്‌ക്കരണം സർക്കാർ ഉടൻ പുറപ്പെടുവിക്കണമെന്നും അല്ലാത്തപക്ഷം സമരത്തിന് തയാറാകുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.ഏജൻസി മുഖാന്തരം തൊഴിലാളികൾക്ക് ലഭിക്കേണ്ട അർഹതപ്പെട്ട മിനിമം വേതനമോ, ലീവാനുകൂല്യങ്ങളോ നൽകാതെ സ്വകാര്യ ആശുപത്രികൾ നടത്തുന്ന ചൂഷണവും വിഷയവും സമ്മേളനം ചർച്ച ചെയ്യും. വാർത്താസമ്മേളനത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി വി.വി.ബാലകൃഷ്ണൻ, എം.വിനോദ് കുമാർ, പി.പി. രാജേഷ്, എ.കെ.സുജിത്ത്, വി.കെ.രേഷ്മ എന്നിവർ പങ്കെടുത്തു.