സമഗ്ര ആരോഗ്യസുരക്ഷാപദ്ധതിക്ക് തുടക്കം

Friday 01 August 2025 8:45 PM IST

പടന്നക്കാട്: നാഷണൽ സർവീസ് സ്‌കീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന തലത്തിൽ നടത്തുന്ന സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയായ യുവ ജാഗരൺ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സെല്ലുകളിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർക്കുളള ഏകദിന ശിൽപ്പശാല നെഹ്രു കോളേജിൽ സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ.എൻ.അൻസർ ഉദ്ഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.ദിനേശ് അദ്ധ്യക്ഷത വഹിച്ചു .കണ്ണൂർ സർവകലശാലാ ഡി.എസ്.എസ് ഡോ.കെ.വി.സുജിത്ത് മുഖ്യാതിഥിയായി. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ , അസിസ്റ്റന്റ് ഡയറക്ടർ എസ്. സജിത്ത് എന്നിവർ ക്ലാസ്സ് നടത്തി. എൻ.എസ് എസ് ദേശീയ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ സംസാരിച്ചു.യുവ ജാഗരൺ നോഡൽ ഓഫീസർമാരായ കെ.പി രാജൻ , സി.വി.ശ്രീജ , ഇ.ഉദയകുമാർ , അതിൽ നസീർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ ഡോ.കെ.വി വിനീഷ് കുമാർ സ്വാഗതവും നോഡൽ ഓഫീസർ സമീർ സിദ്ദിഖ് നന്ദിയും പറഞ്ഞു .