മുലയൂട്ടൽ വാരാചരണം ജില്ലാതല ഉദ്ഘാടനം

Friday 01 August 2025 8:50 PM IST

കാഞ്ഞങ്ങാട് : ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത നിർവഹിച്ചു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ കെ.വി. സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.പി.ഹസീബ് സ്വാഗതം പറഞ്ഞു.ഡോ.ബിപിൻ കെ.നായർ ക്ലാസ്സെടുത്തു. പ്രശ്‌നോത്തരി മത്സരത്തിന് ജില്ലാ എം.സി എച്ച് ഓഫീസർ പി ഉഷ, ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് നഴ്സ് ശാന്ത എന്നിവർ നേതൃത്വം നൽകി. ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ, അമ്മമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ഐ.എ.പി കാഞ്ഞങ്ങാട് എന്നിവ സംയുക്തമായാണ് വാരാചരണം സംഘടിപ്പിച്ചത്