മലയാളം ഒഴുക്ക്

Saturday 02 August 2025 6:14 AM IST

മലയാളത്തിന് 5 ദേശീയ പുരസ്കാരങ്ങൾ

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് അഭിമാന തിളക്കം. 5 അവാർഡുകൾ മലയാളം സ്വന്തം ആക്കി . ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം.

ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനായി.

2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ ( കലാസംവിധാനം). പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി.

ദ കേരള സ്റ്റോറി ഒരുക്കിയ സുദിപ്തോ സെൻ ആണ് മികച്ച സംവിധായകൻ. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലൂടെവിക്രാന്ത് മാസിയും മികച്ച നടൻമാരായി.

മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലൂടെ റാണി മുഖർജി ആണ് മികച്ച നടി. പാർക്കിംഗ് ആണ് മികച്ച തമിഴ് ചിത്രം. ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധായകൻ. അനിമൽ എന്ന ചിത്രത്തിലൂടെ ഹർഷവർധൻ രാമേശ്വർ അവാർഡിന് അർഹനായി.