ചായക്കടയുടെ മറവിൽ സമാന്തര ബാർ നടത്തിവന്നയാളെ പിടികൂടി
Saturday 02 August 2025 2:39 AM IST
പീരുമേട്: ചായക്കടയുടെ മറവിൽ സമാന്തര ബാർ നടത്തിവന്നിരുന്നയാളെ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ചുരക്കുളം എം.കണ്ണൻഎന്നയാളെ (71)യാണ് വണ്ടിപ്പെരിയാർഎക്‌സൈസ് റേഞ്ച് ഓഫീസർ കെഎസ് ശ്യാമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡ്രൈ ഡേ ദിവസം അനധികൃതമായി മദ്യ വില്പന നടത്തിയ ഇയാളെ 13.850ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായിട്ടാണ് പിടികൂടിയത്. 600രൂപയും ഇയാളുടെ പക്കൽ നിന്ന് കിട്ടി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ അസീം എസ്., ഗോകുൽ കൃഷ്ണൻ, അർഷാന കെ.എസ്., ഗ്രേഡ് പ്രീവെന്റീവ് ഓഫീസർ അരുൺ ബി കൃഷ്ണൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സതീഷ്‌കുമാർ ഡി എന്നിവരും പങ്കെടുത്തു.