ഫണ്ട് പിരിവ് ഉദ്ഘാടനം
Saturday 02 August 2025 1:36 AM IST
അമ്പലപ്പുഴ: കേരള ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഒക്ടോബർ 13, 14 തീയതികളിൽ ആലപ്പുഴയിൽ നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള ധന സമാഹരണത്തിനായി ഫണ്ട് പിരിവിന്റെ ഉദ്ഘാടനം അമ്പലപ്പുഴയിൽ നടന്നു.പുതുമന ഇല്ലത്ത് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ലാൽ ഹരിപ്പാടിൽ നിന്ന് പുതുമന ദാമോദരൻ നമ്പൂതിരി കൂപ്പൺ ഏറ്റുവാങ്ങി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും സ്വാഗത സംഘം ചെയർമാനുമായ സുകുമാരൻ അമ്പലപ്പുഴ, ഹരിപ്പാട് സോൺ ട്രഷറർ രഘു ഹരിപ്പാട്, ആലപ്പുഴ സോൺ ജോയിന്റ് സെക്രട്ടറി സെയ്ഫ് അമ്പലപ്പുഴ, ആലപ്പുഴ സോൺ അംഗം രാജൻ എന്നിവർ പങ്കെടുത്തു.