മണ്ണ് പരിശോധന ആരംഭിച്ചു
Saturday 02 August 2025 2:36 AM IST
അമ്പലപ്പുഴ: തകഴി റെയിൽവെ മേൽപ്പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങി. ലെവൽ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുളള ആവശ്യമാണ്. ഇവിടെ റെയിൽവേ ഗേറ്റ് വാഹനം തട്ടി കേടാകുന്നതും പതിവാണ്. ഇരട്ടപ്പാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും.ഹരിപ്പാട് ഭാഗത്തു നിന്നും ഉള്ള ട്രെയിൻ പോയാലും അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടിപ്പോയതിനു ശേഷമെ റെയിൽവെ ഗേറ്റ് തുറക്കുകയുള്ളൂ . മേൽപ്പാലം എത്രയും വേഗം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.