പ്രതിഷേധ റാലിയും സായാഹ്ന ധർണയും

Saturday 02 August 2025 12:36 AM IST

ചേർത്തല:ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും സായാഹ്ന ധർണയും നടത്തി. മുട്ടം ഫൊറോനാ പള്ളി വികാരി ഫാ.ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് അസിസ്റ്റന്റ് ജനറൽ റവ.സി.റെജിലിസ്,സിസ്റ്റർ റോസ് ഫ്രാൻസീസ്,അതിരൂപത മുൻ പാസ്റ്റർ കൗൺസിൽ അംഗം റോക്കി.എം.തോട്ടുങ്കൽ,സാബു ജോൺ പാലയ്ക്കൽ,ജോമോൻ കണിശേരി, അഗസ്റ്റിൻ ചെറുമിറ്റം,അഡ്വ.ജാക്സൺ മാത്യു, ബേബി ജോൺ,വി.കെ ജോർജ്,മനോജ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.