ബാൾ ബാഡ്മിന്റൺ ചാമ്പ്യഷിപ്പ്
Saturday 02 August 2025 1:38 AM IST
ആലപ്പുഴ: ജില്ലാ സബ് ജൂനിയർ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ 8.30 ന് രാമവർമ്മ ക്ലബ് ഗ്രൗണ്ടിൽ നടക്കും. 2010 ജനുവരി 2ന് ശേഷം ജനിച്ച ആൺ–പെൺ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. 30മുതൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന ചാമ്പ്യഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ന് രാവിലെ 8ന് രാമവർമ്മ ക്ലബ് ഗ്രൗണ്ടിൽ എത്തണമെന്ന് ബാൾ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹക്കിം അറിയിച്ചു