ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്
Saturday 02 August 2025 1:38 AM IST
മുഹമ്മ : മുഹമ്മ അയ്യപ്പൻ സ്മാരക ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും മണ്ണഞ്ചേരി ഗവ.ആയുർവ്വേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ രക്ഷാധികാരി പി.എൻ.ദാസൻ അദ്ധ്യക്ഷനായി. മണ്ണഞ്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദയമ്മ, വായനശാല പ്രസിഡന്റ് കെ.എസ്.ഹരിദാസ് , പഞ്ചമി എന്നിവർ സംസാരിച്ചു. ഡോ. പി.ഡി. ജയേഷ് കുമാർ, ഡോ.സി.എസ് . സീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.