ഉപയോഗിച്ച ചെരുപ്പുകൾ ഇനി തിരിച്ചെടുക്കും

Saturday 02 August 2025 1:12 AM IST

തിരുവനന്തപുരം: ഉപയോഗിച്ച ചെരുപ്പുകൾ തിരിച്ചെടുക്കുന്ന വി.കെ.സിയുടെ"സീറോ ഫുട്മാർക്സ് " പോസ്റ്റ്‌ കൺസ്യൂമർ പാദരക്ഷ സംസ്കരണ പദ്ധതിക്ക് തുടക്കമായി. ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഗ്രീൻ വേംസിനാണ് സംസ്കരണത്തിന്റെ ചുമതല.കോർപ്പറേഷൻ പരിധിയിലാണ് ആദ്യം നടപ്പിലാക്കുക.പദ്ധതിയിൽ ഉൾപ്പെടുത്തിയ കടകളിൽ നിന്ന് വി.കെ.സിയുടെ പുതിയ ചെരുപ്പ് വാങ്ങുമ്പോൾ ഉപയോഗിച്ച് പഴകിയ ചെരുപ്പ് തിരിച്ചെടുക്കും.പിന്നീട് ഇവ വി.കെ.സി സംസ്കരിക്കുകയോ റീസൈക്കിൾ ചെയ്യുകയോ ചെയ്യും.ഹോൾസെയിൽ,റീടെയിൽ കടകളായിരിക്കും ഇതിന്റെ ശേഖരണ കേന്ദ്രങ്ങൾ.വി.കെ. സി ചെയർമാൻ വി.കെ.സി.മമ്മദ്കോയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ അസീസ് വി.പി,റഫീഖ്.വി, മത്തായി തുടങ്ങിയവർ സംസാരിച്ചു.