കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് എൻ.ഡി.എ മുഖ്യമന്ത്രി

Friday 01 August 2025 11:17 PM IST

ന്യൂഡൽഹി : കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ സഖ്യത്തിലെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്‌മ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിക്ക് കത്തയച്ചു.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ പുന:പരിശോധിക്കണം. ആ വകുപ്പുകൾ ഒഴിവാക്കണം. വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഛത്തീസ്ഗഢ് സർക്കാർ ഉയർത്തിപ്പിടിക്കണം. വിഷയത്തിൽ വേഗം പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺറാഡ് കെ. സാംഗ്‌മ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി കൂടി ഉൾപ്പെട്ട സഖ്യമാണ് മേഘാലയ ഭരിക്കുന്നത്.