ജന്മദിനാചരണം

Saturday 02 August 2025 1:32 AM IST

തിരുവനന്തപുരം: മുഹമ്മദ് നബിയുടെ ജന്മദിനാചരണം ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ നടത്താൻ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം 5ന് ജമാഅത്ത് ഭവനിൽ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ.ഗബ്രയേൽ മാർ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. പി.ഉബൈദുല്ലാ എം.എൽ.എ മുഖ്യാത്ഥിതിയാവും. സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. എം.എസ്. ഫൈസൽഖാൻ (മുഖ്യരക്ഷാധികാരി),അഡ്വ. എം.എ.സിറാജുദ്ദീൻ(ചെയർമാൻ),മുഹമ്മദ് ബഷീർ ബാബു(വർക്കിംഗ് ചെയർമാൻ),എം.എ.ജലീൽ (ജനറൽ കൺവീനർ),വിഴിഞ്ഞം ഹനീഫ് (ട്രഷറർ)എന്നിവരാണ് ഭാരവാഹികൾ.