അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന

Saturday 02 August 2025 1:33 AM IST

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ സിവിൽ സപ്ലൈസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ജില്ലാ പ്രസിഡന്റ് എ.സബൂറയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ എസ്.മിനി ഉദ്ഘാടനം ചെയ്തു. സർക്കാർ നേരിട്ട് കർഷകരിൽ നിന്ന് വിളകൾ സംഭരിച്ച് പൊതുവിതരണ സംവിധാനം വഴി ന്യായമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി നിത്യമോൾ, ട്രഷറർ ലേഖ,ആശാവർക്കർമാരായ മണി കുമാരി,ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.