അനിശ്ചിതകാല പ്രക്ഷോഭം

Saturday 02 August 2025 1:35 AM IST

തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല പ്രക്ഷോഭം തുടങ്ങി. എൻ.ജി.ഒ.യൂണിയൻ സംസ്‌ഥാന പ്രസിഡന്റ് എം .എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ വി.കെ.ഷീജ,സംസ്‌ഥാന സെക്രട്ടറി പി.പി.സന്തോഷ്,വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,സെക്രട്ടറിയേറ്റ് അംഗം എം.രഞ്ജിനി,കെ.ജി.ഒ.എ സെക്രട്ടറിയേറ്റ് അംഗം ജെ. ജോസഫൈൻ,എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഇ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.