നുവേ എ.ഐയ്ക്ക് പുതിയ ഓഫീസ്
Saturday 02 August 2025 1:36 AM IST
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ നിർമ്മിതബുദ്ധിയധിഷ്ഠിത (എ.ഐ) സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനിയായ നുവേ എ.ഐയ്ക്ക് ടെക്‌നോപാർക്കിൽ പുതിയ ഓഫീസ്. ടെക്‌നോപാർക്ക് ഫേസ് 4ലെ കബനി ബിൽഡിംഗിലാണ് ഓഫീസ്. നൂതന ജനറേറ്റീവ് എ.ഐ അധിഷ്ഠിത റവന്യൂ മാനേജ്‌മെന്റ് സംവിധാനം അമേരിക്ക പോലുള്ള രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ മേഖലയിൽ ലഭ്യമാക്കുന്ന കമ്പനിയാണ് നുവേ.എ.ഐ. ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ (റിട്ട) സഞ്ജീവ് നായർ, കമ്പനിയുടെ സി.ഇ.ഒ മനു മധുസൂദനൻ, നുവേ.എഐയുടെ ഇന്ത്യയിലെ പങ്കാളി ഡോ.അനിരുദ്ധ്, സൗമ്യ നായർ തുടങ്ങിയവർ പങ്കെടുത്തു.