ജഴ്സിഫാമിൽ മോഷണം രണ്ട് പേർ അറസ്റ്റിൽ
Saturday 02 August 2025 1:51 AM IST
വിതുര:മരുതാമല അടിപറമ്പ് ജഴ്സിഫാമിനരുകിൽ വേലി നിർമ്മിക്കുന്നതിനായി കുഴിച്ചുനിർത്തിയിരുന്ന 12 ഇരുമ്പ് ആംഗ്ലെയറുകൾ മോഷ്ടിച്ച് വിൽക്കുവാൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിതുര മക്കി സ്വദേശികളായ ഗോപാലൻ (48),ശിവൻ (44) എന്നിവരാണ് പിടിയിലായത്.ഫാംഅസിസ്റ്റന്റ് ഡയറക്ടർ പൊലീസിൽ പരാതിനൽകിയിരുന്നു. ഇവർ മോഷ്ടിച്ച ആംഗ്ലെയറുകൾ ആക്രിവിലയ്ക്ക് വിൽക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.1500 രൂപയിൽപരം വിലവരും.വിതുര സ്റ്റേഷൻഹൗസ് ഓഫീസർ ജി.പ്രദീപ്കുമാർ,എസ്.ഐ മുഹ്സിൻമുഹമ്മദ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.