സി.ബി.എസ്.ഇ കബഡി ടൂർണമെന്റ് 

Saturday 02 August 2025 12:33 AM IST

തൃശൂർ: സി.ബി.എസ്.ഇ സ്‌കൂളുകളുടെ ക്ലസ്റ്റർ കബഡി ടൂർണമെന്റ് ആറ്, ഏഴ് തിയതികളിൽ തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്തും. പാടൂക്കാട് കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടത്തുകയെന്ന് സ്‌കൂൾ പ്രസിഡന്റ് ടി.എസ്.സജീവൻ, പ്രിൻസിപ്പൽ ശ്രുതി ബാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആറിന് രാവിലെ 10ന് മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്യും. കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയാകും. ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്‌കൂൾ വൈസ് പ്രസിഡന്റ് എ.ജി. നാരായണൻ, സെക്രട്ടറി എ.എൻ. ഭാസ്‌കരൻ, അധ്യാപകൻ സി.കെ. മണികണ്ഠൻ എന്നിവരും പങ്കെടുത്തു.