സൗജന്യ ഇലക്ട്രിക് ബഗ്ഗി സർവീസ്

Saturday 02 August 2025 12:34 AM IST

തൃശൂർ: രോഗികളുടെ സൗകര്യത്തിനായി ജുബിലി മിഷൻ മെഡിക്കൽ കോളേജിൽ ആശുപത്രി പരിചരണത്തിൽ പുതിയ സേവനം ആരംഭിച്ചു. ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനായി സൗജന്യ ഇലക്ട്രിക് ബഗ്ഗി സർവീസ് ആരംഭിച്ചു. വയോജനങ്ങൾ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, ഗർഭിണികൾ, വൈകല്യങ്ങളുള്ളവർ എന്നിവർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സേവനം, ആശുപത്രിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാകും. ജുബിലി മിഷൻ ആശുപത്രി ട്രസ്റ്റിന്റെ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഇലക്ട്രിക് ബഗ്ഗി ആശീർവദിച്ചു. ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.