നാഷണൽ ലീഗ് സംഗമം ഇന്ന്

Saturday 02 August 2025 12:35 AM IST

തൃശൂർ: കന്യാസ്ത്രീകളെ ജയിലലിടച്ചതിലും ന്യൂനപക്ഷ വേട്ടക്കുമെതിരേ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സാഹോദര്യ സംഗമം നടത്തും. രാവിലെ 10ന് കോർപറേഷൻ ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന സംഗമം മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി.അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തും. കെ.രാധാകൃഷ്ണൻ എം.പി പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്രൂസി തങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയിംസ് കാഞ്ഞിരത്തിങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പള്ളം എന്നിവർ ഉപവസിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയിംസ് കാഞ്ഞിരത്തിങ്കൽ, ജില്ലാ ജനറൽ സെക്രട്ടറി ഷാജി പള്ളം, സെക്രട്ടറിയേറ്റംഗങ്ങളായ നസ്‌റുദ്ദീൻ മജീദ്, സുനിൽ ചിറ്റിയാൻ എന്നിവരും പങ്കെടുത്തു.