പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

Saturday 02 August 2025 12:40 AM IST

തൃശൂർ: കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അയ്യന്തോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഒളരിക്കര സെന്ററിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായി. ഡി.സി.സി മെമ്പർ കെ.രാമനാഥൻ, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ സാജൻ സി.ജോർജ്, രാജു കുരിയാക്കോസ്, എ.കെ.ആനന്ദൻ, രാമചന്ദ്രൻ പുതൂർക്കര, കെ.സുമേഷ്, എം.എം.അനിൽകുമാർ, ജോയ്‌സി ജോസ്, ഹരിത് ബി.കല്ലൂപാലം, ബിനു പോൾ, ഫ്രാൻസിസ്, പി.ആർ.വിജയകുമാർ, ശ്രീരാം ശ്രീധർ, കൗൺസിലർമാരായ ലാലി ജയിംസ്, സുനിത വിനു, മേഫി സെൽസൺ, ബിജു പെരേപ്പാടൻ, ജീൻസ് തട്ടിൽ, അബ്ദുൾ ഗഫൂർ, സുരേഷ് മഠത്തിൽ, നിഖിൽ വടക്കൻ, ഡെൽജിൻ ഷാജു എന്നിവർ സംബന്ധിച്ചു.