സംസ്ഥാന കാര്യാലയം പ്രവർത്തനം തുടങ്ങി
Saturday 02 August 2025 12:47 AM IST
തൃശൂർ: കാസർകോട് മുതൽ കന്യാകുമാരി വരെ സന്ന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മ സന്ദേശയാത്രയ്ക്കുള്ള സംസ്ഥാന കാര്യാലയം തൃശൂർ പാറമേക്കാവ് പത്തായപ്പുര ഓഡിറ്റോറിയത്തിൽ പ്രവർത്തനം തുടങ്ങി. കാര്യാലയം മാർഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. യുവജനതയിൽ അരാജകത്വവും നിഷേധസ്വഭാവവും ലഹരി ആശ്രയവും വർദ്ധിച്ചിരിക്കുന്നത് ഭാവി കേരളത്തിനു ഭീഷണിയായി മാറുമെന്നും സ്വാമി പറഞ്ഞു. മാതാ അമൃതാനന്ദമയീ മഠം തൃശൂർ മഠാധിപതി സ്വാമി അമൃത ഗീതാനന്ദ പുരി അദ്ധ്യക്ഷനായി. പൂങ്കുന്നം വിവേകാനന്ദ വിജ്ഞാന കേന്ദ്രം അദ്ധ്യക്ഷൻ സ്വാമി നന്ദാത്മജാനന്ദ, സ്വാമി ശുദ്ധവിഗ്രഹ സ്വരൂപ തീർത്ഥപാദർ, സ്വാമി നിഗമാനന്ദ തീർത്ഥപാദർ, സ്വാമി രുദ്രസ്വരൂപാനന്ദ, സ്വാമി പ്രണവാനന്ദ സരസ്വതി എന്നിവർ സംസാരിച്ചു.