ട്രംപിന് നോബൽ നൽകണം: കംബോഡിയ
Saturday 02 August 2025 7:06 AM IST
നോം പെൻ : യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാന നോബൽ സമ്മാനത്തിനായി നോമിനേറ്റ് ചെയ്യുമെന്ന് കംബോഡിയ. കംബോഡിയൻ ഉപപ്രധാനമന്ത്രി സൺ ചാന്ദോൾ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ, അതിർത്തിയിൽ അയൽരാജ്യമായ തായ്‌ലൻഡുമായി പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടൽ ട്രംപ് നേരിട്ട് ഇടപെട്ട് പരിഹരിച്ചെന്ന് ചാന്ദോൾ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് നടത്തിയ ശ്രമത്തിന് നന്ദി അറിയിക്കുന്നതായും ചാന്ദോൾ പറഞ്ഞു. നേരത്തെ പാകിസ്ഥാൻ, ഇസ്രയേൽ എന്നിവരും ട്രംപിനെ സമാധാന നോബലിന് നോമിനേറ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.