കീവ് ആക്രമണം: മരണം 31 ആയി

Saturday 02 August 2025 7:08 AM IST

കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ വ്യാഴാഴ്ചയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ച് കുട്ടികൾ അടക്കം 31 ആയി. ആക്രമണത്തിൽ സ്വിയാറ്റോഷിൻ ജില്ലയിൽ ഒരു കെട്ടിട സമുച്ഛയം തകർന്നിരുന്നു. 159 പേർക്ക് പരിക്കേറ്റു. അതേ സമയം,​ ആഗസ്റ്റ് 8നകം യുക്രെയിനിലെ വെടിനിറുത്തൽ കരാറിനായി ധാരണയിലെത്തണമെന്നാണ് റഷ്യയ്ക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മറിച്ചായാൽ റഷ്യയ്ക്കും വ്യാപാര പങ്കാളികൾക്കും മേൽ തീരുവകൾ ചുമത്തുമെന്നും ട്രംപ് ഭീഷണി ആവർത്തിച്ചു.