പ്രൈവറ്റ് പ്രദർശനത്തിന്
ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രൈവറ്ര് പ്രദർശനത്തിന് ഒരുങ്ങി. സി ഫാക്ടർ ദ എന്റർടെയ്ൻമെന്റ് കമ്പനിയുടെ ബാനറിൽ വി . കെ. ഷബീർ ആണ് നിർമ്മാണം.ഛായാഗ്രഹണം-ഫൈസൽ അലി.
ചങ്ങായി അമൽ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്ങായി തിയേറ്ററിൽ.ശ്രീലക്ഷ്മിയാണ് നായിക.ഭഗത് മാനുവൽ, ജാഫർ ഇടുക്കി, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, കോട്ടയം പ്രദീപ്, വിനോദ് കോവൂർ, വിജയൻ കാരന്തൂർ, സുശീൽ കുമാർ, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂർ, വിജയൻ വി .നായർ, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ.ഐവ ഫിലിംസിന്റെ ബാനറിൽ വാണിശ്രീ ആണ് നിർമ്മാണം.
മീശ തമിഴ് നടൻ കതിർ, ഹക്കിം ഷാ, ഷൈൻടോം ചാക്കോ, സുധി കോപ്പ, ജിയോ ബേബി, ഉണ്ണി ലാലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച മീശ തിയേറ്ററിൽ. ജിയോ ബേബി, ശ്രീകാന്ത് മുരളി, ഹസ്ലി എന്നിവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം സുരേഷ് രാജൻ,യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്നു.