ടാഗോർ ചരമ വാർഷികം
Sunday 03 August 2025 12:25 AM IST
കോട്ടയം : ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ ചരമ വാർഷികം ഏഴിന് വൈകിട്ട് 4 ന് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഓഡിറ്റോറിയത്തിൽ നടക്കും. വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ്ഇല്ലമ്പള്ളി, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.ജി ബിജുകുമാർ, ഡോ.വി.വി മാത്യു, അഡ്വ.ജി.ശ്രീകുമാർ, ഡോ.കെ.സുബ്രമണ്യം, അഡ്വ.ജോസ്‌കുട്ടി മാത്യു, ഡോ.ബി.ഹേമചന്ദ്രൻ, കെ.സി ദിലീപ്കുമാർ, എം.ബി സുകുമാരൻ നായർ, ആനിക്കാട് ഗോപിനാഥ്, ബൈജു മാറാട്ടുകുളം, സാൽവിൻ കൊടിയന്ത്ര, കെ.കെ സാജൻകുമാർ, ഡോ.ഷൈനി ആന്റണി റൗബ്, മായാ കൃഷ്ണൻ, സക്കീർ ചങ്ങമ്പള്ളി, വി.എം മണി തുടങ്ങിയവർ പങ്കെടുക്കും.