ഇ - മാലിന്യ ശേഖരണം
Sunday 03 August 2025 12:26 AM IST
പൂഞ്ഞാർ : ഈരാറ്റുപേട്ട നഗരസഭയിൽ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ - മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള വില നൽകി ഉപയോഗശൂന്യമായ രീതിയിൽ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷെഫ്‌ന അമീൻ,നഗരസഭഗംങ്ങളായ നാസർ വെള്ളൂപറമ്പിൽ, അഡ്വ.മുഹമ്മദ് ഇലിയാസ്, അനസ് പാറയിൽ, സജീർ ഇസ്മായിൽ, സുഹാന ജിയാസ്, ഹബീബ് കപ്പിത്താൻ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ എന്നിവർ പങ്കെടുത്തു.