വർണ്ണക്കൂടാരം ഉദ്ഘാടനം

Sunday 03 August 2025 12:27 AM IST

കോട്ടയം : തൃക്കൊടിത്താനം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 42 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച എൽ.പി വിഭാഗം ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തി. എൽ.പി വിഭാഗം ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികളും ആധുനിക സംവിധാനങ്ങളോടു കൂടിയ മൂന്ന് ടോയ്‌ലെറ്റ് സമുച്ചയവും ഒരുക്കിയിട്ടുണ്ട്.