കുടിൽ കെട്ടി പ്രതിഷേധം
Sunday 03 August 2025 12:28 AM IST
ഈരാറ്റുപേട്ട: ലൈഫ് ഭവന പദ്ധതികൾ ഈരാറ്റുപേട്ട നഗരസഭയിൽ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് ഇടത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന യോഗം സി.പി.എം ജില്ലാ കമ്മിറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ പി.ആർ ഫൈസൽ അദ്ധ്യക്ഷനായി. സി.പി.എം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി.എ ഷെമീർ, എൽ.ഡി.എഫ് മുൻസിപ്പൽ കൺവീനർ നൗഫൽ ഖാൻ, കെ.ഐ നൗഷാദ്, വി.പി അബ്ദുൽസലാം, സജീവ് ഹമീദ്, സജീർ ഇസ്മയിൽ, ഹബീബ്, സുഹാന ജിയാസ്, റിസ്വാന സവാദ്, കെ.പി.സിയാദ് എന്നിവർ സംസാരിച്ചു.