നാളെ ഈ നാളുകാരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ആഗസ്റ്റ് 3 - കർക്കിടകം 18 ഞായറാഴ്ച. രാമായണ മാസം 18 ആം ദിനം. (പുലർന്ന ശേഷം 6 മണി 34 മിനിറ്റ് 38 സെക്കൻഡ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)
അശ്വതി: ഏറെ തിരക്കുള്ള ദിവസമായിരിക്കും. സംസാരം നിയന്ത്രിക്കേണ്ടി വരും. ഒരു തരത്തിലുള്ള സംവാദത്തിലും ഇടപെടരുത്. മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പരാശ്രയത്വം.
ഭരണി: ചെലവുകൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം സാമ്പത്തിക സ്ഥിതി അസ്ഥിരമാകും. കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം.
കാര്‍ത്തിക: ചുറ്റുമുള്ളവരുമായി വഴക്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്‌ക്കണം, കോപം നിയന്ത്രിക്കണം, ജോലിസ്ഥലത്ത് തടസങ്ങൾ ഉണ്ടാകും, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.
രോഹിണി: ബിസിനസുകാർക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടാം. ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. പ്രണയ കാര്യങ്ങളില്‍ ദുഃഖം, കാര്യങ്ങള്‍ അനുകൂലമായി നടക്കാത്തതിനാല്‍ നിരാശാബോധം.
മകയിരം: ബിസിനസ്സ് നടത്തുന്നവർക്ക് ഒരു ഡീൽ ഉറപ്പിയ്ക്കാൻ സാദ്ധ്യതയുണ്ട്. മാതൃഗുണം, മംഗള കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യനില തൃപ്തികരം.
തിരുവാതിര: സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ മൂലം പ്രശസ്തി വർദ്ധിക്കും. ചെറുകിട വ്യാപാരം നടത്തുന്നവർക്ക് നല്ല ദിവസമാണ്. അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും, വരുമാനത്തില്‍ വര്‍ദ്ധനവ്, ആത്മവിശ്വാസം വര്‍ദ്ധിക്കും.
പുണര്‍തം: എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.
പൂയം: സാമ്പത്തികസ്ഥിതി ശക്തിപ്പെടും, ദേവാലയ ദർശനത്തിനായി യാത്ര പോകുന്നത് നല്ലതാണ്. ഇത് മനശാന്തി നൽകാൻ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം.
ആയില്യം: കുടുംബത്തിൽ മംഗളകരമായ ചില കാര്യങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്. കുടുംബാംഗത്തിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, വളരെക്കാലമായി കൊണ്ട് നടന്ന ആഗ്രഹങ്ങള്‍ സഫലമാകും.
മകം: ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം, ചതിവ് പറ്റുക അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂര്‍വ്വം കർമ്മങ്ങൾ നിര്‍വ്വഹിച്ചില്ലെങ്കിൽ നഷ്ടം സംഭവിക്കും.
പൂരം: കുടുംബത്തിൽ ചില ശുഭകരമായ സംഭവങ്ങൾ ചർച്ച ചെയ്യപ്പെടാം, ഭാഗ്യം പിൻതുണയ്ക്കുന്ന അവസരങ്ങളുണ്ടാകും. ബിസിനസ്സില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.
ഉത്രം: പ്രണയ ജീവിതത്തിൽ സന്തോഷകരമായ അനുഭവം ഉണ്ടാകും. കുടുംബസ്വത്ത് സംബന്ധമായ തർക്കങ്ങൾ അനുകൂലമായ തീരുമാനങ്ങളുണ്ടാകും, അംഗീകാരവും യാത്രാഗുണവും, പ്രശസ്ഥിയും വിജയവും.
അത്തം: ഒന്നിലധികം ജോലികൾ ഒരേസമയം ഏറ്റെടുക്കുന്നത് ഉത്കണ്ഠ വർദ്ധിപ്പിക്കും. നിക്ഷേപത്തിന് ചേർന്ന ദിവസമല്ല. രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.
ചിത്തിര: പുതിയ വരുമാന മാർഗങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും. ജീവിതത്തില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം. വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ കാരണം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.
ചോതി: ബിസിനസ് സംബന്ധമായ യാത്രകൾ സന്തോഷം നൽകും. വിവാഹസംബന്ധമായ കാര്യങ്ങളിൽ നല്ല ഫലം ലഭിയ്ക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്തകളാൽ മനസ്സ് സന്തോഷിക്കും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം.
വിശാഖം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിയ്ക്കാൻ അവസരം ലഭിയ്ക്കും. ദൈനംദിന വീട്ടുജോലികൾ പൂർത്തിയാക്കാനുള്ള അവസരം ലഭിക്കും. സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.
അനിഴം: കുട്ടികളുടെ ഭാവി സംബന്ധമായി ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കും. പങ്കാളിത്ത ബിസിനസ് നടത്തുന്നവർക്ക് ലാഭമുണ്ടാകും. വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, ഏതു വിധേനയും കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും.
കേട്ട: നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഭക്ഷണ പാനീയങ്ങളുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം.
മൂലം: ജീവിത പങ്കാളിയുടെ ഉപദേശം വളരെയധികം സഹായകരമാകും. സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും സ്ഥിരതയും ഉണ്ടാകും. എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം.
പൂരാടം: മാതാപിതാക്കളുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കാൻ ശ്രദ്ധിക്കണം, വിവാഹ സംബന്ധമായ കാര്യങ്ങളിൽ നല്ല ഫലമുണ്ടാകും. കുടുംബസുഖം. പുതിയ അവസരങ്ങൾ കലാരംഗത്ത് നിന്നും ലഭിക്കും, വിജയവും അംഗീകാരവും, യാത്രാഗുണം.
ഉത്രാടം: സഹോദരൻ വഴി നിങ്ങൾക്ക് നല്ല പുരോഗതിയുണ്ടാകും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും. ആർഭാടങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പണമിടപാടുകൾ ഒഴിവാക്കണം.
തിരുവോണം: പ്രണയ ജീവിതത്തിൽ പിരിമുറുക്കത്തിന് സാദ്ധ്യതയുണ്ട്. തൊഴിൽ മേഖലയിലും ചില പ്രശ്നങ്ങൾ കാണുന്നു. പ്രയാസങ്ങള്‍, കുടുംബകലഹം, മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.
അവിട്ടം: വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കും,ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും. ചിലരുടെ കുടുംബത്തില്‍ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
ചതയം: മാനസിക നിലയില്‍ ശാന്തത, ആപത്തുകള്‍ മാറും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദൈവാനുകൂല്ല്യം. വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസ്സില്‍ നേട്ടം.
പൂരുരുട്ടാതി: സാമ്പത്തിക നേട്ടത്തിന് സാദ്ധ്യതയുണ്ട്. പ്രശസ്തി വർദ്ധിക്കുന്ന ദിവസമാണ്. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ഉദേശസാഫല്ല്യം കിട്ടും.
ഉതൃട്ടാതി: ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. വിദേശത്ത് ജോലി ലഭിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും, ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
രേവതി: നല്ല വാർത്തകൾ ലഭിയ്ക്കും. സ്വന്തം ബിസിനസ്സിൽ പുതിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ ഭാവിയിൽ അതിൽ നിന്ന് പൂർണ്ണമായ നേട്ടങ്ങൾ ലഭിക്കും. ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.