റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സീകോസ്റ്റ്

Sunday 03 August 2025 2:15 AM IST

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സീകോസ്റ്റിന്റെ ഭാരവാഹികളായി റൊട്ടേറിയൻ എസ്.അജിത് കുമാർ (പ്രസിഡന്റ്),റൊട്ടേറിയൻ ടി.എസ്.മധുസൂദനൻ നായർ (സെക്രട്ടറി), റൊട്ടേറിയൻ പി.എച്ച്.എഫ്.എസ് ഹരികൃഷ്ണൻ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ പി.എച്ച്.എഫ്.എൻ അമരസിംഹൻ അദ്ധ്യക്ഷത വഹിച്ചു.മുൻ സെക്രട്ടറി എസ്.അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായിരുന്നു.ഡിസ്ട്രിക്ട് റോട്രാക്ട് ചെയർമാർ അഡ്വ.കെ.ജെ.രാജീവ്,റവന്യൂ ഡിവിഷണൽ ഡയറക്ടർ ഷാജി ശ്രീധരൻ,ക്ലബ് എക്സിക്യൂട്ടീവ് ഡയറക്ടർ റൊട്ടേറിയൻ എം.പി.എച്ച്.എഫ് അഡ്വ.വി.കെ ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ക്ലബ് സെക്രട്ടറി റൊട്ടേറിയൻ ടി.എസ്.മധുസൂദനൻനായർ നന്ദി പറഞ്ഞു.