പ്രഭാഷണം ഇന്ന്

Sunday 03 August 2025 7:16 AM IST

തിരുവനന്തപുരം : സ്വാമി ദുർഗാനന്ദ സരസ്വതി എല്ലാ ഞായറാഴ്ചകളിലും നടത്തിവരുന്ന ആത്മീയ പ്രഭാഷണത്തിന്റെ നൂറാമത് പ്രഭാഷണം ഇന്ന് വൈകിട്ട് 4.30ന് ശ്രീകാര്യം തത്ത്വമസി ആത്മവിദ്യാ വേദിയിൽ സംഘടിപ്പിക്കും. ശങ്കരാചാര്യരുടെ അദ്വൈതാനുഭൂതി,ഭഗവത്ഗീത,അദ്വൈത ദർശനം എന്നിവയെ കുറിച്ചാണ് പ്രഭാഷണങ്ങൾ.മതസമന്വയത്തിന്റെയും സർവമത സാരത്തിന്റെയും മാഹാത്മ്യമാണ് സ്വാമിയുടെ പ്രഭാഷണങ്ങളിൽ പ്രതിഫലിക്കുന്നത്. മുൻപ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദിവസവും വൈകിട്ട് പ്രഭാഷണങ്ങൾ നടത്തിയിരുന്നു.പ്രായഭേദമന്യേ എല്ലാവർക്കും അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണത്തിൽ പങ്കെടുക്കാം.