ബി.ടെക് സ്പോട്ട് അഡ്മിഷൻ
Sunday 03 August 2025 12:18 AM IST
തിരുവനന്തപുരം: എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ ബിടെക് കമ്പ്യൂട്ടർ സയൻസ്,ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ,ഇൻഫർമേഷൻ ടെക്നോളജി,സിവിൽ ബ്രാഞ്ചുകളിലേക്ക് എൻ.ആർ.ഐ ക്വോട്ടയിൽ സ്പോട്ട് അഡ്മിഷൻ നടത്തും. എൻട്രൻസ് യോഗ്യത ബാധകമല്ല.എം.ടെക് കമ്പ്യൂട്ടർ സയൻസ്,റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നീ ബ്രാഞ്ചുകളിലും സ്പോട്ട് അഡ്മിഷൻ നടത്തും.താല്പര്യമുള്ള വിദ്യാർത്ഥിനികൾ അസൽ രേഖകളുമായി നാലിന് കോളേജിൽ ഹാജരാകണം.ഫോൺ- 9495207906, 9447900411