ദേശീയ അദ്ധ്യാപക പരിഷത്ത് ധർണ

Sunday 03 August 2025 2:21 AM IST

തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ധർണ നടത്തി. ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.സ്മിത അദ്ധ്യക്ഷത വഹിച്ചു.കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഗോപകുമാർ,ഫെറ്റോ സംസ്ഥാന ട്രഷറർ ജയപ്രസാദ്,എൻ.ടി.യു വൈസ് പ്രസിഡന്റുമാരായ ജിഗി,പ്രഭാകരൻ നായർ,പാറംകോട് ബിജു,ബിന്ദു,കെ.രാജേഷ്,സംസ്ഥാന സെക്രട്ടറിമാരായ എ.വി.ഹരീഷ്,എ.അരുൺകുമാർ,മേഖലാ സെക്രട്ടറിമാരായ ബൈജു.സി,പി.ടി.പ്രദീപ്,കെ.കെ.രാജേഷ് മോഹൻ,ജെ.ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ്കുമാർ സ്വാഗതവും ട്രഷറർ കെ.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.