ആർ.എസ്.പി രാജ്ഭവൻ മാർച്ച്
Sunday 03 August 2025 1:22 AM IST
തിരുവനന്തപുരം: മനുഷ്യക്കടത്തും,നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീമാരെ ഛത്തീസ്ഗഡ് ജയിലിൽ അടച്ച സംഭവം മതേതര ഇന്ത്യയ്ക്ക് അപമാനമാണെന്ന് ആർ.എസ്.പി ജില്ലാസെക്രട്ടറി ഇറവൂർ പ്രസന്നകുമാർ പറഞ്ഞു.ആർ.എസ്.പി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.എസ്.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ശ്രീകുമാരൻ നായർ,കെ.ജയകുമാർ,കെ.ചന്ദ്രബാബു,കെ.ബിന്നി ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി അനൂപ് പി.ശ്യാംകുമാർ,കരിക്കകം സുരേഷ് എന്നിവർ സംസാരിച്ചു.കല്ലറ അനിൽ,രാമചന്ദ്രൻ നായർ,ആറ്റിങ്ങൽ ശ്രീധരൻ,വിനോബ ശശി,കുമാരപുരം അനിൽ,എം.സുരേഷ്,പി.എസ്.പ്രസാദ്,കെ.രഘുനന്ദനൻ തമ്പി എന്നിവർ പന്തം കൊളുത്തി പ്രകടനത്തിനും പ്രതിഷേധ യോഗത്തിനും നേതൃത്വം നൽകി .