കേരള കോൺഗ്രസ് (ജേക്കബ്)
Sunday 03 August 2025 1:21 AM IST
തിരുവനന്തപുരം:ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ തടവിലാക്കിയതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജേക്കബ് ജില്ലാകമ്മിറ്റി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല നടത്തി.പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നിൽ നടന്ന പ്രതിഷേധ ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.കെ.വേലപ്പൻ നായർ ആദ്യ ജ്വാല തെളിയിച്ചു. നേതാക്കളായ എസ്. മഹേശ്വർ,പേട്ട ജയകുമാർ, വിളവൂർക്കൽ രാജേന്ദ്രൻ,രഞ്ജിത്ത് പാച്ചല്ലൂർ,അജയ് നന്ദൻകോട്,ആനയറ അനിൽ,അയൂബ് ഖാൻ,പത്മകുമാർ,ഉജ്ജയിനി ശശിധരൻ നായർ,ശ്രീജ,ലീനലാലി, ശോഭ വിനോദ്,താര.ടി,മാത്യു,ജെസ്‌പ്രസാദ്,ഗായത്രി,സൂസൺ,എട്ടുരുത്തി പ്രേമചന്ദ്രനാഥ്,രാജേന്ദ്രൻ നായർ,വെണ്ണിയൂർ ശശി,ഷാജിലാൽ തുടങ്ങിയവർ പങ്കെടുത്തു.