അന്നമ്മ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ടു
Sunday 03 August 2025 1:46 AM IST
ബാലരാമപുരം: അമ്മയെ കൊന്ന കേസിൽ പ്രതിയായ മകളെ കോടതി വെറുതെ വിട്ടു.നരുവാമൂട് ഇടക്കോട് കല്ലറയ്ക്കൽ ചാനൽക്കര വീട്ടിൽ 91കാരി അന്നമ്മയെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ ശ്രമിച്ച കേസിലാണ്, മകൾ ലീലയെ കോടതി വെറുതെ വിട്ടത്.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രാജീവ് ജയരാജാണ് വിധി പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 22 സാക്ഷികളെ വിസ്തരിച്ച് 35 രേഖകളും 4 തൊണ്ടി മുതലും ഹാജരാക്കി.കുറ്റം ചെയ്തുവെന്നു തെളിയിക്കുന്ന തെളിവുകളില്ലെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.പ്രതിക്കുവേണ്ടി അഡ്വ.പുന്നക്കാട് വിഷ്ണു കോടതിയിൽ ഹാജരായി.