വീരമലക്കുന്നിന് വേണ്ടി യുവസംഗമം
Saturday 02 August 2025 8:29 PM IST
ചെറുവത്തൂർ : പ്രകൃതി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ആഗസ്ത് 15 ന് വൈകിട്ട് നാലിന് വീരമലക്കുന്നിൽ യുവ സംഗമം നടത്തുന്നു. ഭരണഘടനയെ സംരക്ഷിക്കാൻ, മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യത്തോടൊപ്പം പ്രകൃതി സംരക്ഷണ ക്യാമ്പയിൻ കൂടി ഏറ്റെടുത്താണ് പരിപാടി. യുവസംഗമത്തിന്റെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. യോഗം സി പി.ഐ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി സി വി.വിജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗങ്ങളായ പി.വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, പി.ഭാർഗ്ഗവി രവീന്ദ്രൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. ചെയർമാനായി മുകേഷ് ബാലകൃഷ്ണനെയും വൈസ് ചെയർമാനായി കെ.സുന്ദരനെയും തിരഞ്ഞെടുത്തു. കെ.വി.ദിലീഷ് (കൺവീനർ), ടി.കെ.പ്രദീഷ് (ജോയിന്റ് കൺവീനർ എന്നിവരാണ് മറ്റ് ഭാരവാഹികൾ.