ഡോ.വിനോദ് കുമാറിന് യാത്രയയപ്പ്

Saturday 02 August 2025 8:33 PM IST

കാഞ്ഞങ്ങാട്:ജില്ലാ ആശുപത്രിയിൽ നിന്നും വിരമിക്കുന്ന സീനിയർ സർജൻ ഡോ.പി.വിനോദ് കുമാർ ,ക്ലർക്ക് എം.ഗംഗ എന്നിവർക്ക് ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് യോഗം സൂപ്രണ്ട് ഡോ.ജീജ ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ.രാമൻ സ്വാതി വാമൻ അദ്ധ്യക്ഷത വഹിച്ചു. ലേ സെക്രട്ടറി, കെ.രാജൻ ആർ.എം.ഒ ഡോ.ഷഹർബാന, നേഴ്സിംഗ് സുപ്രണ്ട് ലളിതാംബിക, ഡോ.കെ.പ്രകാശൻ, ഡോ.നിത്യാനന്ദ ബാബു, ഡോ.രവീന്ദ്രൻ, ഡോ.ഷക്കീൽ അൻവർ, ഡോ.റിജിത്ത് കൃഷ്ണൻ, ടി.വി. ഹേമലത, ജലജ, ബിന്ദു. ഡി.വിജയമ്മ, ഹെഡ് ക്ലർക്ക് ഷിജി എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.മുരളിധരൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി പ്രദീപൻ മരക്കാപ്പ് നന്ദിയും പറഞ്ഞു. ഡോ.പി.വിനോദ് കുമാർ, എം.ഗംഗ എന്നിവർ മറുപടി പ്രസംഗം നടത്തി.