എൽ.ഡി.എഫ് പ്രതിഷേധ സംഗമം നാളെ

Saturday 02 August 2025 8:38 PM IST

കാഞ്ഞങ്ങാട് :ഛത്തീസ്ഗഡിൽ ബി.ജെ.പി ബജ് രംഗ ദൾ സമ്മർദ്ദത്തിന് വഴങ്ങി കന്യാസ്ത്രീകളെ കള്ളക്കേസ്സിൽ കൂടുക്കി ജയിലിലടച്ച സംഭവത്തിൽ പ്രതിക്ഷേധിച്ച് കൊണ്ട് എൽ.ഡി.എഫ് നാളെ വൈകുന്നേരം നാല് മണിക്ക് ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ് അറിയിച്ചു. മജീർപ്പള്ള, ബദിയുക്ക,പടുപ്പ്, കാഞ്ഞങ്ങാട്, നീലേശ്വരം, കള്ളാർ ,വെള്ളരിക്കുണ്ട്, ,ചിറ്റാരിക്കാൽ, തൃക്കരിപ്പൂർ എന്നീ കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര കാഴ്പ്പാടുകളെ തകർത്ത് ഏകമത ഭാരതമെന്ന ബി.ജെ.പി അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തി കൊണ്ട് നടത്തുന്ന പ്രതിക്ഷേധ സംഗമം വിജയിപ്പിക്കണമെന്ന് എൽ.ഡി.ഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ അഭ്യർത്ഥിച്ചു.