നടീൽ ഉത്സവം
Sunday 03 August 2025 1:28 AM IST
കിളിമാനൂർ: കര നെൽ കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ച് ആരൂർ ഗവ.എൽ.പി.എസ്. കിളിമാനൂർ കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതി കൃഷി ഓഫീസർ അനുചിത്ര. വി.എൽ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ നിന്ന് സ്കൂളിന് കൈമാറിയ പാരമ്പര്യ നെല്ലിനമായ ഉമയാണ് നടീൽ ഉത്സവത്തിനായി തെരഞ്ഞെടുത്തത്. പ്രഥമാദ്ധ്യാപിക അമരിനാഥ് ആർ.ജി, കൃഷി അസിസ്റ്റന്റ് ഷൈജു. ബി,പ്രഥമാദ്ധ്യാപിക അമരിനാഥ് ആർ.ജി,പി.ടി.എ പ്രസിഡന്റ് ജി. ശാലു,എസ്.എസ്.ജി അംഗം ശശിധരൻ നായർ,സീനിയർ അസിസ്റ്റന്റ് മിനി. വി.ആർ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.